Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഅക്ഷയ എ. സദാനന്ദൻ കേരള...

അക്ഷയ എ. സദാനന്ദൻ കേരള സീനിയർ ടീമിൽ

text_fields
bookmark_border
Akshaya A Sadanandhan
cancel
camera_alt

അക്ഷയ എ. സദാനന്ദൻ

ത​ല​ശ്ശേ​രി: നാ​ഗ്പൂ​രി​ൽ 19 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ബി.​സി.​സി.​ഐ സീ​നി​യ​ർ വി​മ​ൻ​സ് ടി 20 ​ട്രോ​ഫി 2023-24 സീ​സ​ണി​ലേ​ക്കു​ള്ള കേ​ര​ള ടീ​മി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​ക്ഷ​യ എ. ​സ​ദാ​ന​ന്ദ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ൻ താ​രം മി​ന്നു​മ​ണി​യാ​ണ് കേ​ര​ള ക്യാ​പ്റ്റ​ൻ. സു​മ​ൻ ശ​ർ​മ കേ​ര​ള പ​രി​ശീ​ല​ക​യാ​ണ്. ഒ​ക്ടോ​ബ​ർ 19 ന് ​രാ​ജ​സ്ഥാ​നു​മാ​യാ​ണ് കേ​ര​ള​ത്തി​ന്റെ ആ​ദ്യ മ​ത്സ​രം.

2018-19 സീ​സ​ണി​ൽ റാ​ഞ്ചി​യി​ൽ ന​ട​ന്ന അ​ണ്ട​ർ 23 ഇ​ന്ത്യ ചാ​ല​ഞ്ചേ​ഴ്സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ ഗ്രീ​നി​ന് വേ​ണ്ടി അ​ക്ഷ​യ ക​ളി​ച്ചി​ട്ടു​ണ്ട്. 2017-18 സീ​സ​ണി​ൽ മും​ബൈ​യി​ൽ ന​ട​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ​സം​സ്ഥാ​ന ടി 20 ​ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മം​ഗ​മാ​ണ് അ​ക്ഷ​യ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സീ​നി​യ​ർ സൗ​ത്ത് സോ​ൺ ടി 20 ​ടീ​മം​ഗ​മാ​യി​രു​ന്നു. വ​ലം കൈ​യ​ൻ ടോ​പ്പ് ഓ​ർ​ഡ​ർ ബാ​റ്റ്സ് വി​മ​നും വ​ലം കൈ​യ​ൻ ഓ​ഫ് സ്പി​ന്ന​റു​മാ​ണ് അ​ക്ഷ​യ. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​ക്ഷ​യ​യെ ത​ല​ശ്ശേ​രി​യി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യ കെ.​ജെ. ജോ​ൺ​സ​ൺ മാ​സ്റ്റ​ർ ക്രി​ക്ക​റ്റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

ഒ.​വി. മ​സ​ർ മൊ​യ്തു, ഡി​ജു​ദാ​സ്, എ.​പി. വി​ന​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​രു​ത്തു​കാ​ട്ടി​യ അ​ക്ഷ​യ അ​ണ്ട​ർ 16, അ​ണ്ട​ർ 19, അ​ണ്ട​ർ 23, സീ​നി​യ​ർ കേ​ര​ള ടീ​മു​ക​ളി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ്. അ​ണ്ട​ർ 16, അ​ണ്ട​ർ 19 വി​ഭാ​ഗ​ങ്ങ​ളി​ൽ കേ​ര​ള ടീ​മി​നെ ന​യി​ച്ചി​ട്ടു​ണ്ട്. ത​ല​ശ്ശേ​രി പെ​രു​ന്താ​റ്റി​ൽ സ്വ​ദേ​ശി​യാ​യ സ​ദാ​ന​ന്ദ​ന്റെ​യും ഷീ​ജ​യു​ടെ​യും മ​ക​ളാ​ണ്. തൃ​ശൂ​ർ കാ​ർ​മ​ൽ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SelectionKerala NewsKerala Senior TeamAkshaya A SadanandanBCCI Senior Women's T20 Trophy 2024
News Summary - Akshaya A Sadanandan in the Kerala senior team
Next Story