അഖില കേരള വനിത ടി 20 ക്രിക്കറ്റ്; ക്ലൗഡ്ബെറിക്കും ഒഫോരിക്കും ജയം
text_fieldsതലശ്ശേരി: കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കോടിയേരി ബാലകൃഷ്ണന് സ്മാരക അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെൻറിൽ വെള്ളിയാഴ്ചത്തെ മത്സരത്തിൽ ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി.സി നെസ്റ്റ് കൺസ്ട്രക്ഷൻ സീഗൽസ് സി. സിയെ ആറ് റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ്ബെറി ടെലിച്ചറി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു.
ക്ലൗഡ്ബെറി ടെലിച്ചറിക്ക് വേണ്ടി മാനസ് വി. പോറ്റി 36 റൺസും ശ്രദ്ധ സുമേഷ് 25 റൺസുമെടുത്തു. നെസ്റ്റ് കൺസ്ട്രക്ഷൻസിന് വേണ്ടി അലീന സുരേന്ദ്രൻ ഏഴ് റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടിയായി നെസ്റ്റ് കൺസ്ട്രക്ഷൻസിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നെസ്റ്റ് കൺസ്ട്രക്ഷൻസിന് വേണ്ടി അലീന സുരേന്ദ്രനും എസ്.ആർ ഉർവശിയും 37 റൺസ് വീതം എടുത്തു. ക്ലൗഡ്ബെറി ടെലിച്ചറിക്ക് വേണ്ടി ഇസബെല്ല ജോസ് 21 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി ക്ലൗഡ്ബെറി ടെലിച്ചറി താരം ഇസബെല്ല ജോസ്, ഇംപാക്ട് താരമായി ക്ലൗഡ്ബെറി ടെലിച്ചറി താരം എസ്. ദേവനന്ദ എന്നിവരെ തെരഞ്ഞെടുത്തു.
ഉച്ചക്ക് നടന്ന മത്സരത്തിൽ ഒഫോരി ക്ലബ് അബ്ബ സി.സി ജാസ്മിൻ സി.സിയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ജാസ്മിൻ സി.സി 19.2 ഓവറിൽ 51 റൺസിന് എല്ലാവരും പുറത്തായി. ജാസ്മിൻ സി.സിക്കു വേണ്ടി വി.എസ്. മൃദുല 15 റൺസെടുത്തു.
ഒഫോരി ക്ലബിന് വേണ്ടി ദർശന മോഹനൻ മൂന്ന് റൺസിന് മൂന്ന് വിക്കറ്റ് നേടി. മറുപടിയായി ഒഫോരി ക്ലബ് 13.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്ത് ലക്ഷ്യം കണ്ടു. കളിയിലെ താരമായി എം.പി. അലീനയും ഇംപാക്ട് താരമായി ദർശന മോഹനനെയും തിരഞ്ഞെടുത്തു.
ശനിയാഴ്ച രാവിലെ നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ റിച്ച്മൗണ്ട് ഗ്രൂപ് ധർമടം സി.സി ജാസ്മിൻ സി.സി യെയും ഉച്ചക്ക് നടക്കുന്ന മത്സരത്തിൽ ഒഫോരി ക്ലബ് അബ്ബ സി.സി ബിനോയ് മാർബിൾസ് ടെലിച്ചെറി സ്റ്റുഡന്റ്സ് എസ്.സിയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.