37 വർഷങ്ങൾക്കുശേഷം അവർ ഒത്തുകൂടി
text_fieldsതലശ്ശേരി: 1983 -85 കാലഘട്ടത്തിൽ പാലയാട് ഗവ. ബേസിക് ട്രെയിനിങ് സ്കൂളിൽ നിന്ന് അധ്യാപക പരിശീലനം നേടിയവർ 37 വർഷങ്ങൾക്കുശേഷം ഒത്തുകൂടി. തലശ്ശേരി ഗവ. എൽ.പി സ്കൂളിൽ നടന്ന സ്നേഹസംഗമം ട്രെയിനിങ് സ്കൂൾ ചിത്രകലാധ്യാപകനായിരുന്ന ഇ. കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
അകാലത്തിൽ പൊലിഞ്ഞുപോയ സഹപാഠികളായ രജിതകുമാരി, പുഷ്പവല്ലി, അരുണകുമാരി, സതീഷ്, ആന്റണി, ദാസ്, പ്രദീപ് എന്നിവരുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് കൂട്ടായ്‌മ ആരംഭിച്ചത്.
ഈ വർഷം സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ സി. ശൈലജ, എസ്.പി. ശ്രീലത, സി. ശശീന്ദ്രൻ, വി. പ്രസാദ്, വി.വി. ശാലിനിദേവി, കെ. തങ്കമണി എന്നിവരെ ആദരിച്ചു. ഗ്രൂപ് ലീഡർ കെ. അശോകൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ്, പ്രസന്ന, സെബാസ്റ്റ്യൻ, സുമേഷ്, ജോർജ്, മൊയ്തീൻ എന്നിവർ സംസാരിച്ചു. പ്രേമാനന്ദ് സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.