തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു
text_fieldsതലശ്ശേരി: നഗരമധ്യത്തിലെ എം.ജി ബസാറിലുള്ള കെമിക്കൽ സർജിക്കൽ ഗോഡൗണിലെ തീപിടിത്തത്തിന് തൊട്ടുപിന്നാലെ കായ്യത്ത് റോഡിലും അഗ്നിബാധ. ഇവിടെ റോഡരികിൽ നിർത്തിയിട്ട കാറിനും സമീപത്തെ ഗോഡൗണിനുമാണ് വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെ തീ പിടിച്ചത്.
സെവൻത്ത് സീൽ പരസ്യ ഏജൻസി ഉടമ എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കെ.സി. പ്രജുവിന്റേതാണ് കാർ. പിൻവശം സീറ്റും റൂഫും മറ്റും കത്തിനശിച്ചു.
ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർ കത്തിയ സ്ഥലത്തിന് സമീപമുള്ള ശബരി ഏജൻസി ഗോഡൗണിനും തീ പിടിച്ചു. ഇതിന് തൊട്ടടുത്ത് കൂട്ടിയിട്ട പാഴ് മാലിന്യങ്ങളിലും തീയാളി. കായ്യത്ത് റോഡിലെ ലോഡ്ജിൽ നിന്ന് വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ഇതിനിടെ എം.ജി റോഡിലെ കെമിക്കൽ, സർജിക്കൽ സ്ഥാപനമായ അക്ഷയ അസോസിയേറ്റ്സിലെ തീപിടിത്തം സംബന്ധിച്ച് തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.