അറബിക് കാലിഗ്രഫിയിൽ വിസ്മയമായി നിദ നിസ്വ
text_fieldsകോവിഡ് കാലത്ത് പഠനം ഒാൺലൈനിൽ ഒതുങ്ങിയപ്പോൾ ഒഴിവുവന്ന സമയം വെറുതെ പാഴാക്കാതെ കലാരംഗത്ത് മികവ് തെളിയിക്കുകയാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി നിദ നിസ്വ. അറബിക് കാലിഗ്രഫിയിലുള്ള നിദയുടെ രചനകൾ ഏറെ ആകർഷകമാണ്.
പെയിൻറിങ്ങിലും ഇൗ കൊച്ചുകലാകാരി വിസ്മയമാവുകയാണ്. മനസ്സിൽ തോന്നുന്ന ആശയങ്ങൾ സ്വന്തം വരകളിലൂടെ പ്രതിഫലിപ്പിക്കാനാണ് നിദക്ക് ഏറെ ഇഷ്ടം. ചെറുപ്പം മുതൽ വരക്കാറുണ്ടെങ്കിലും കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയത് ഇപ്പോഴാണ്. ചമ്പാട് കുന്നുമീത്തൽ നൗഷാദിെൻറയും ഹഫ്സത്ത് മൻസിലിൽ സാബിറയുടെയും മകളാണ് നിദ നിസ്വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.