പഞ്ചഗുസ്തിയിൽ അഭിമാനമായി റിയ
text_fieldsതലശ്ശേരി: ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ കൈക്കരുത്തിന്റെ ബലത്തിൽ റിയ സുഷീൽ പൊരുതി നേടിയത് വെങ്കലം. ഒക്ടോബർ 23ന് മുംബൈയിൽ നടന്ന മത്സരത്തിലാണ് വടക്കുമ്പാട് സ്വദേശിനിയായ 23 കാരി മെഡൽ സ്വന്തമാക്കിയത്. പരിശീലകരൊന്നുമില്ലാതെ യുട്യൂബിൽ നോക്കി പഠിച്ചാണ് റിയ മത്സരത്തിൽ പങ്കെടുത്തത്.
സ്കൂൾ പഠനകാലത്ത് ക്ലാസിലെ ആൺകുട്ടികളെയടക്കം പഞ്ചഗുസ്തിയിൽ തോൽപിച്ചിരുന്ന ആത്മവിശ്വാസമായിരുന്നു കൈമുതൽ. 50 കിലോ ഗ്രാം ലെഫ്റ്റ് ഹാൻഡിലാണ് മത്സരിച്ചത്. റിയയുടെ ആദ്യ അന്തർദേശീയ മത്സരമാണിത്. ഒരു വർഷം മുമ്പാണ് പഞ്ചഗുസ്തിയിൽ സജീവമായത്. 2023ൽ സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും മെഡൽ ലഭിച്ചില്ല. 2024ൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കി. വീട്ടിലാണ് പരിശീലനം നടത്തുന്നത്. അനുജത്തി കെ. ഗോപികയും പഞ്ചഗുസ്തിയിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം പരിശീലനം നടത്തുമെന്ന് റിയ പറഞ്ഞു. വടക്കുമ്പാട് ആരാമത്തിൽ സുഷീൽ കുമാറിന്റെയും കെ. രജീനയുടെ മകളാണ് റിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.