യുവാക്കൾക്കുനേരെ കൈയേറ്റം: മൂന്നുപേർക്കെതിരെ കേസ്
text_fieldsതലശ്ശേരി: തലായി തുറമുഖം കാണാനെത്തിയ ഇരിട്ടി സ്വദേശികളായ സുഹൃത്തുക്കൾക്കുനേരെ കൈയേറ്റം. കിളിയന്തറയിലെ സി. നിഷാദ്, മുഹമ്മദ് അജ്നാസ് എന്നിവരുടെ പരാതിയിൽ തലായി സ്വദേശികളായ വിജേഷ്, ശ്രീജേഷ്, സരൺ എന്നിവർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തടഞ്ഞുവെച്ച് മർദിക്കുകയും അസഭ്യം പറയുകയും ഫോൺ നശിപ്പിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. അടിയേറ്റ് ഇവരുടെ കൈവശമുണ്ടായ ഫോണും പവർ ബാങ്കും വെള്ളത്തിൽവീണ് കേടായി. 14,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.