തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാർ പടിക്കു പുറത്ത്
text_fieldsതലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന മുറിയിൽ നിന്നും ചുമട്ടുതൊഴിലാളികളെ ഇറക്കി വിട്ടു. റെയിൽവേ സഹായക് ജോലിയിലുള്ള രണ്ട് സ്ത്രീകളടക്കം എഴു പേരെയാണ് റെയിൽവേ അധികൃതർ മുന്നറിയിപ്പില്ലാതെ ഇറക്കിവിട്ടത്. വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന മുറിയാണ് പോർട്ടർമാർക്ക് നഷ്ടമായത്. റെയിൽവേയുടെ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ അമർഷം ഉയർന്നിട്ടുണ്ട്.
ഒന്നാം പ്ലാറ്റ്ഫോമിലെ മുകളിലേക്ക് സ്ഥാപിച്ചിരുന്ന കോവണി സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയപ്പോൾ വിശ്രമമുറി നഷ്ടപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് ബദൽ സംവിധാനം എർപ്പെടുത്താതെ പോർട്ടർമാരുടെ മുറി വിട്ടുകൊടുക്കുകയായിരുന്നു.
ഒന്നാം പ്ലാറ്റ്ഫോമിലേ മുകൾ ഭാഗത്തേക്ക് പോകാൻ പുതിയ കോവണി സ്ഥാപിക്കാൻ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ഇനിയും തീരുമാനമെടുത്തിട്ടില്ല. പോർട്ടർമാരുടെ സാധനങ്ങളെല്ലാം പ്ലാറ്റ്ഫോമിൽ എടുത്ത് വെച്ചിരിക്കുകയാണ്. നടപടി പുനഃപരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.