Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഎ.ടി.എം കാർഡ്...

എ.ടി.എം കാർഡ് തട്ടിപ്പ്: പൊലീസുകാരൻ മുൻകൂർ ജാമ്യത്തിന്

text_fields
bookmark_border
sreekanth
cancel
camera_alt

​ശ്രീകാന്ത്​

ത​ല​ശ്ശേ​രി: മോ​ഷ​ണ​ക്കേ​സ് പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​ടെ എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ത​ളി​പ്പ​റ​മ്പി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഇ.​എ​ൻ. ശ്രീ​കാ​ന്ത് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ത​ല​ശ്ശേ​രി ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. 17ന് ​ഹ​ര​ജി പ​രി​ഗ​ണി​ക്കും. കേ​സ​ന്വേ​ഷി​ക്കു​ന്ന റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി പി.​വി. മ​നോ​ജ് കു​മാ​റി​നോ​ട് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സ​സ്​​പെ​ൻ​ഷനിലായ ശ്രീ​കാ​ന്ത് ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്​. അ​ഡ്വ. വി.​എം. സു​നി​ൽ​കു​മാ​ർ മു​ഖേ​ന​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​ന് ബ​ക്ക​ള​ത്ത് ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട ചൊ​ക്ലി ഒ​ള​വി​ല​ത്തെ കെ.​കെ. മ​നോ​ജ് കു​മാ​റി​െൻറ കാ​റി​ൽ​നി​ന്ന് പ​ണ​വും എ.​ടി.​എം കാ​ർ​ഡും മോ​ഷ്​​ടി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ് പൊ​ലീ​സ് സേ​ന​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ഴി​വെ​ച്ച​ത്. മോ​ഷ​ണ​ക്കേ​സി​ൽ ത​ളി​പ്പ​റ​മ്പ് പു​ളി​മ്പ​റ​മ്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ടി. ​ഗോ​കു​ൽ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ശ്രീ​കാ​ന്തു​മു​ണ്ടാ​യി​രു​ന്നു. ഗോ​കു​ലി​െൻറ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യു​ടെ എ.​ടി.​എം കാ​ർ​ഡ് ശ്രീ​കാ​ന്ത് കൈ​വ​ശ​പ്പെ​ടു​ത്തി. പി​ന്നീ​ട് പ്ര​തി​യു​ടെ സ​ഹോ​ദ​രി​യെ വി​ളി​ച്ച് എ.​ടി.​എം കാ​ർ​ഡി​െൻറ പി​ൻ ന​മ്പ​റും മ​ന​സ്സി​ലാ​ക്കി. ഇ​തു​പ​യോ​ഗി​ച്ച് 40,000ത്തോ​ളം രൂ​പ പ​ല​ത​വ​ണ​യായി പി​ൻ​വ​ലി​ച്ചു. ശാ​സ്ത്രീ​യ​ അ​ന്വേ​ഷ​ണ​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും ക​ണ്ടെ​ത്തി​യാ​ണ് പൊ​ലീ​സു​കാ​ര​നെ ക്രൈം​ബ്രാ​ഞ്ച് പ്ര​തി​ചേ​ർ​ത്തി​രു​ന്ന​ത്.

ഗോ​കു​ലി​െൻറ സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​രി. സ്വ​ന്ത​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത ഗോ​കു​ൽ സ​ഹോ​ദ​രി​യു​ടെ എ​സ്.​ബി.​ഐ അ​ക്കൗ​ണ്ടി​ലാ​ണ് പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemananticipatory bailATM card Fraud
News Summary - atm card scam; policeman to anticipatory bail
Next Story