സി.പി.എം പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
text_fieldsതലശ്ശേരി: ധർമടം മേലൂരിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ മേലൂർ കള്ളുഷാപ്പ് പരിസരത്തെ പാളയത്തിൽ ധനരാജാണ് (32) അറസ്റ്റിലായത്. മേലൂർ വടക്ക് കെ.ടി പീടികക്ക് സമീപം ചോനമ്പത്ത് വീട്ടിൽ മനീഷിനെയാണ് (35) ധനരാജിെൻറ നേതൃത്വത്തിൽ ആയുധങ്ങളുമായി ആക്രമിച്ച് വെട്ടിപ്പരിക്കേൽപിച്ചത്.
കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. മേലൂർ വടക്ക് ചെഗുവേര ക്ലബിൽ കയറി കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച പ്രതി പിന്നിട് കൂട്ടുപ്രതികൾക്കൊപ്പം സി.പി.എം പ്രവർത്തകരായ സഹോദരങ്ങൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. ധർമടം ഇൻസ്പെക്ടർ ടി.പി. സുമേഷ്, പ്രിൻസിപ്പൽ എസ്.ഐ ധന്യ കൃഷ്ണൻ, എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ ബൈജു, നിധിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ധനരാജും ആക്രമിക്കപ്പെട്ട് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.