ബാലക്ക് നാട്ടിലെത്തണം; അധികൃതർ കനിഞ്ഞാൽ...
text_fieldsതലശ്ശേരി: ആന്ധ്രാപ്രദേശ് കടപ്പ ജില്ലയിലെ രാമാനുജപുരം ഗോകുല ബീഡി കോളനിയിലെ 44 കാരനായ ബാല കുടുംബം പുലർത്താൻ ജോലി തേടിയാണ് തലശ്ശേരിയിലെത്തിയത്.ഇേപ്പാൾ ജോലിയും കൈയിൽ പണവുമില്ലാതെ നഗരത്തിൽ അലയുകയാണ്. കുടുംബം പുലരാൻ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണവുമായി മേസ്ത്രി മുങ്ങിയതോടെ കാതങ്ങൾക്കകലെയുള്ള സ്വന്തം നാട്ടിലെത്താൻ ഗതിയില്ലാത്ത അവസ്ഥയിലാണ് അന്തർ സംസ്ഥാന തൊഴിലാളി.
ഭാര്യ ശാന്തയും നാല് മക്കളും അടങ്ങുന്നതാണ് ബാലയുടെ കുടുംബം. ടൈൽസ് പണിക്കാണ് തലശ്ശേരിയിൽ വന്നത്. കോവിഡ് രോഗത്തിെൻറ തുടക്കത്തിലാണ് ഇവിടെയെത്തിയത്. കുറച്ചുദിവസം ജോലി ചെയ്ത വകയിൽ കൈയിലുണ്ടായിരുന്ന 10,000 രൂപ മേസ്ത്രിയുടെ കൈയിൽ ഏൽപിച്ചതായിരുന്നു. എന്നാൽ, ഒരു ദിവസം ആരുമറിയാതെ മേസ്ത്രി പണവുമായി കടന്നു.
ഇയാളും ആന്ധ്രക്കാരനായിരുന്നു. തുടർന്ന് തെരുവിൽ അലഞ്ഞു. ആക്രി സാധനങ്ങൾ പെറുക്കിവിറ്റ് നിത്യവൃത്തി കഴിഞ്ഞു. ചിലപ്പോൾ പട്ടിണി കിടക്കേണ്ടിയും വന്നു.ബാലയുടെ ദൈന്യത കണ്ടറിഞ്ഞ് സാമൂഹിക പ്രവർത്തകനായ ബാബു പാറാൽ നിത്യവും രണ്ടുപൊതി ഭക്ഷണം ബാലക്ക് എത്തിച്ചുനൽകുന്നുണ്ട്.
യാത്രാചെലവ് നൽകി നാട്ടിേലക്ക് പറഞ്ഞയക്കാൻ ബാബു ഒരുക്കമാണ്. പക്ഷേ, തിരിച്ചറിയൽ രേഖയൊന്നും കൈയിലില്ലാത്ത ബാലയെ കൊണ്ടുപോവാൻ അന്തർസംസ്ഥാന വാഹനങ്ങൾ തയാറാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.