ബി.സി.സി.ഐ അണ്ടർ 25 ഏകദിന ക്രിക്കറ്റ്: പാഡണിയാൻ സൽമാൻ നിസാർ, പരിശീലകനായി എ.കെ. രാഹുൽ ദാസ്
text_fieldsതലശ്ശേരി: നവംബർ 20 മുതൽ ഹൈദരാബാദിൽ നടക്കുന്ന ബി.സി.സി.ഐ അണ്ടർ 25 ഏകദിന അന്തർസംസ്ഥാന ക്രിക്കറ്റ് ടൂർണമെൻറിൽ കേരളത്തിനായി കണ്ണൂർ ജില്ലക്കാരനായ സൽമാൻ നിസാർ പാഡണിയും. കണ്ണൂരുകാരനായ എ.കെ. രാഹുൽ ദാസാണ് കേരള ടീമിെൻറ ട്രെയിനർ.
2018 -19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിെൻറ ഭാഗമായിരുന്നു സൽമാൻ നിസാർ. കുറച്ചുവർഷമായി കേരള സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 23 കേരള ടീമിലെ സ്ഥിര സാന്നിധ്യവുമായിരുന്നു. സ്ഥിരതയാർന്ന പ്രകടനമാണ് ഇടം കൈയൻ മധ്യനിര ബാറ്റ്സ്മാനായ സൽമാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്. തലശ്ശേരി ചേറ്റംകുന്നിലെ മുഹമ്മദ് നിസാർ-നിലോഫർ ദമ്പതികളുടെ മകനാണ്. രണ്ടാം തവണയാണ് കേരള ടീമിലേക്ക് എ.കെ. രാഹുൽ ദാസിെൻറ പ്രവേശനം.
2017-18 സീസണിൽ 16ന് താഴെയുള്ള ആൺകുട്ടികളുടെ കേരള ടീമിെൻറ ട്രെയിനറായിരുന്നു. ബി.സി.സി.ഐ 'ലെവൽ എ' സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ്അക്കാദമിയിൽ നിന്ന് 'സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ്' കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാലുവർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 23 ജില്ല ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി സ്റ്റുഡൻറ്സ് സ്പോർട്ടിങ് ക്ലബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് എന്നിവക്കുവേണ്ടി ജില്ല ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമടം അട്ടാരക്കുന്ന് രമണികയിൽ ദാസെൻറയും രമണിയുടെയും മകനാണ്. സഹോദരൻ: രോഹിൽ ദാസ്. എലൈറ്റ് ഗ്രൂപ് ഡി യിൽ ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ബിഹാർ, ഉത്തരഖണ്ഡ്, ബംഗാൾ എന്നിവരാണ് കേരളത്തിെൻറ എതിരാളികൾ. 20ന് ഹിമാചൽ പ്രദേശുമായിട്ടാണ് കേരളത്തിെൻറ ആദ്യമത്സരം. സിജോമോൻ ജോസഫാണ് ടീം ക്യാപ്റ്റൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.