ബീച്ച് പാർക്കിൽ മാലിന്യം നടത്തിപ്പുകാരന് പിഴ
text_fieldsതലശ്ശേരി: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ധർമടം ഗ്രാമപഞ്ചായത്ത് പരിധിയിലെ പരിശോധനയിൽ ഡി.ടി.പി.സിയുടെ അധീനതയിലുള്ള ധർമടം ബീച്ച് പാർക്കിൽ മാലിന്യ ശേഖരം കണ്ടെത്തി.
നടത്തിപ്പുകാരനായ ഷമീറിന് 5,000 രൂപ പിഴ ചുമത്തി. കഴിഞ്ഞദിവസം നടന്ന ബീച്ച് ഫെസ്റ്റിന്റെ മാലിന്യങ്ങൾ ഉൾപ്പെടെ തരം തിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിനാണ് പിഴ.
ഏഴു ദിവസത്തിനകം മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ സേനക്കോ അംഗീകൃത ഏജൻസികൾക്കോ നൽകാനും, ബീച്ചിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ മാലിന്യം തരംതിരിച്ച് സൂക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താനും സ്ക്വാഡ് നിർദേശം നൽകി. അറ്റകുറ്റപ്പണികൾ നടത്തിയതിന്റെ ടിൻ ഷീറ്റുകളടക്കമുള്ള കൂട്ടിയിട്ട മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഡി.ടി.പി.സിക്ക് നിർദേശം നൽകുമെന്നും ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷരീകുൽ അൻസാർ, ധർമടം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്യാംലാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.