അഭിഭാഷകന്റെ വസതിയിൽ മോഷണം; 18 പവൻ സ്വർണാഭരണം നഷ്ടമായി
text_fieldsതലശ്ശേരി: തലശ്ശേരി ബാറിലെ അഭിഭാഷകൻ കെ.പി. അനിലിന്റെ കുയ്യാലി റെയിൽവേ ഗേറ്റിനടുത്തുള്ള വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ച 18 പവൻ അപഹരിച്ചതായി പരാതി. കഴിഞ്ഞ ശനിയാഴ്ച വീട് പൂട്ടി അഭിഭാഷകനും ഭാര്യയും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്.
അടച്ചിട്ട വീടിന്റെ കിടപ്പുമുറിയുടെ ജനൽ കമ്പി മുറിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മോഷ്ടാക്കളുടേതെന്ന് കരുതുന്ന കൊടുവാൾ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ട് പണത്തിനായി തിരഞ്ഞ സൂചനയുണ്ട്.
കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ശ്വാനസേനയുമെത്തി തെളിവെടുത്തു. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എസ്.ഐ സജേഷ് സി. ജോസും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. പാളത്തിന് തൊട്ടടുത്താണ് മോഷണം നടന്ന ഇരുനില വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.