കരുണയുള്ളവർ കനിഞ്ഞാൽ...
text_fieldsതലശ്ശേരി: അർബുദം ബാധിച്ച് ഏഴ് വർഷമായി കിടപ്പിലായ കോടിയേരിയിലെ ചെറിയ മഠത്തിൽ ഭാസ്കരൻ ഉദാരമതികളിൽനിന്ന് കനിവ് തേടുന്നു.
കാരുണ്യ ഫണ്ടിൽനിന്ന് ലഭിച്ച രണ്ടു ലക്ഷം രൂപയും കുടുംബത്തിെൻറ കൈയിലുണ്ടായിരുന്ന മുഴുവൻ തുകയും ഇതിനകം ചികിത്സക്കായി ചെലവഴിച്ചു. കോടിയേരി മലബാർ കാൻസർ സെൻററിൽ ഇപ്പോഴും ചികിത്സ തുടരുകയാണ്. നേരത്തെ എറണാകുളത്ത് ബേക്കറി ജോലിയായിരുന്നു ഭാസ്കരന്. രോഗബാധിതനായതിൽ പിന്നീട് ജോലിയൊന്നുമില്ല.
ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. അർബുദം മുർച്ഛിച്ച് വൃക്കയെയും ബാധിച്ചു. ശസ്ത്രക്രിയക്കായി ആറു ലക്ഷം രൂപയോളം വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. കെ. മനോജ് കുമാർ ചെയർമാനും സതീശൻ കൺവീനറുമായി ഭാസ്കരെൻറ ചികിത്സക്കായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
സഹായം ഭാസ്കരെൻറ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. അക്കൗണ്ട് വിവരം: A/C No.38917535322. എസ്.ബി.െഎ തലശ്ശേരി, IFSC: SBIN0008670.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.