കെ.ജി. സുബ്രഹ്മണ്യൻ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയന്
text_fieldsതലശ്ശേരി: 1924ൽ കൂത്തുപറമ്പിൽ ജനിച്ച് ഗുജറാത്തിലെ വഡോദരയിൽ അന്തരിച്ച പ്രസിദ്ധ ചിത്രകാരൻ കെ.ജി. സുബ്രഹ്മണ്യത്തിെൻറ പേരിൽ പാലയാട് മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറവും സൗഹൃദ കൂട്ടായ്മയും ഏർപ്പെടുത്തിയ പ്രഥമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയന്. 25,000 രൂപയും മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം രൂപകൽപന ചെയ്ത പെയിൻറിങ്ങുമാണ് അവാർഡ്.
രണ്ടുതവണയുണ്ടായ പ്രളയത്തിൽനിന്നും നിപ, കോവിഡ് രോഗങ്ങളിൽനിന്നും കേരളത്തെ അതിജീവന പാതയിലേക്ക് നയിച്ചതിനാണ് മുഖ്യമന്ത്രിക്ക് അവാർഡ് നൽകുന്നത്. 1941ൽ മദ്രാസ് പ്രസിഡൻസി കോളജിൽ പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ച സ്വാതന്ത്ര്യസമര സേനാനി കൂടിയായ കെ.ജി.എസിന് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിക്ക് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.