തീരദേശ ഹൈവേ; ആശങ്കയിൽ വ്യാപാരികൾ
text_fieldsതലശ്ശേരി: തീരദേശ ഹൈവേയുടെ പേരിൽ വർഷങ്ങളായി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ നഷ്ടമാകുമെന്ന ആശങ്കയിൽ വ്യാപാരികൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കെ മലബാറിലെ വാണിജ്യ നഗരമെന്ന് പേരുകേട്ട തലശ്ശേരിയിലെ വലിയങ്ങാടിയായ മെയിൻ റോഡിലെ വ്യാപാരികളും തൊഴിലാളികളുമാണ് ആശങ്കയിലായത്.
സൈദാർ പള്ളി മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ ആയിരത്തോളം വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായോ, പൂർണമായോ നഷ്ടപ്പെടുന്ന അവസ്ഥ വന്നുചേരുമെന്നും ഇതുമൂലം ആയിരത്തോളം വ്യാപാരികളുടെയും തൊഴിലാളികളുടെയും 500 ഓളം ചുമട്ടുതൊഴിലാളികളുടെയും കുടുംബം പട്ടിണിയാവുന്ന അവസ്ഥയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് സി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. സക്കരിയ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് സി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളായ മിൻഹ ഫാത്തിമ, കെ. ഫഹദ് ഗസ്സാലി, കെ. ലസീക്ക് അഹമ്മദ്, പി.കെ. ഷഹബാസ് അമൻ എന്നിവർക്കും കേരള സ്റ്റേറ്റ് സീനിയർ ബാഡ്മിന്റൺ ടൂർണമെന്റിൽ സ്റ്റേറ്റ് െലവലിൽ ഒന്നാം സ്ഥാനം നേടിയ വ്യാപാരിയുടെ മകളായ എലിസ ഡ്രോണക്കും കാഷ് അവാർഡും സ്നേഹോപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.എ. ഹാരിസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എച്ച്. യോഗേഷ് റാവു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ പി.പി. ആബൂട്ടി സ്വാഗതവും എം. ഫസലു നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എ.കെ. സക്കരിയ (പ്രസി.), പി.പി. ആബൂട്ടി, എം. ഫസലു, കെ. മുബാഷ് മുസ (വൈ.പ്രസി.), ഇ.എ. ഹാരിസ് (ജന. സെക്ര), കെ.പി. നാസർ, സി.എം. രമേഷ് ബാബു, പി.പി. തൻവീർ, കെ. ഷാജിദ് (സെക്ര.),എച്ച്. യോഗേഷ് റാവു (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.