Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightവരുന്നു, തലശ്ശേരിയിൽ...

വരുന്നു, തലശ്ശേരിയിൽ സ്പോർട്സ് കാർണിവൽ

text_fields
bookmark_border
sports carnival
cancel

തലശ്ശേരി: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ 30 വരെ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവൽ സംഘടിപ്പിക്കും. ഹോക്കി, ബാസ്ക റ്റ് ബാൾ, ഷട്ടിൽ ബാഡ്മിന്റൺ, കമ്പവലി എന്നീ ഇനങ്ങളിൽ മത്സരം നടത്തും.

ഹോക്കിയിൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി പുരുഷ-വനിത വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും മാസ്റ്റേഴ്സ് വിഭാഗത്തിലുമായി 48 ടീമുകൾ പങ്കെടുക്കും. ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ബാസ്കറ്റ്ബാൾ മത്സരം.

വ്യക്തിഗത ടീം ഇനമായി ബാഡ്മിന്റണും ജില്ല കമ്പവലി അസോസിയേഷന്റെ സഹകരണത്തോടെ 24 ടീമുകളെ പങ്കെടുപ്പിച്ച് കമ്പവലി മത്സരവുമുണ്ട്. സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും സ്ത്രീകൾക്കായി മൈലാഞ്ചിയിടൽ, പാചകമത്സരം എന്നിവയും സംഘടിപ്പിക്കും. നഗരത്തിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കോൽക്കളി മത്സരവുമുണ്ടാകും.

എല്ലായിനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും ട്രോഫികളും മെഡലുകളും സമ്മാനിക്കും. പകലും രാത്രിയുമായിട്ടാണ് എല്ലാ മത്സരങ്ങളും.

സ്പോർട്സ് കാർണിവലിന്റെ നടത്തിപ്പിന് സ്പീക്കർ എ.എൻ. ഷംസീർ മുഖ്യ രക്ഷാധികാരിയായും നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി രക്ഷാധികാരിയായും ഒ.വി. ജാവിസ് അഹമ്മദ് ചെയർമാനായും പി.വി. സിറാജുദ്ദീൻ ജനറൽ കൺവീനറായും കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsSports Carnival
News Summary - Coming up- sports carnival in Thalassery
Next Story