മുക്കുപണ്ടംവെച്ച് പണം തട്ടിയതായി പരാതി
text_fieldsതലശ്ശേരി: സഹകരണ സ്ഥാപനത്തിൽനിന്ന് സ്വർണ ഉരുപ്പടികളാണെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 1.28 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ചിറക്കരയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയിലാണ് തട്ടിപ്പ്. ഇതുസംബന്ധിച്ച് സൊസൈറ്റിയുടെ സെക്രട്ടറി എം. സീന നൽകിയ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു.
കൊടുവള്ളി ഇല്ലിക്കുന്ന് സ്വദേശിയായ റസിയ മൻസിലിൽ അബ്ദുൽ നവാസാണ് കഴിഞ്ഞ വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ട് വളയും ഒരു ബ്രേസ് ലറ്റും വെച്ച് പണം കൈപ്പറ്റിയത്. ഇയാൾതന്നെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ ഇതുപോലെ തട്ടിപ്പ് നടത്തിയതിനാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ പ്രതിയുടെ പടമടക്കം വാർത്ത വന്നതോടെ സൊസൈറ്റിയിൽവെച്ച സ്വർണം വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന് സെക്രട്ടറി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.