അമ്മയും കുഞ്ഞും ആശുപത്രി നിർമാണം പുരോഗമിക്കുന്നു
text_fieldsതലശ്ശേരി: ആതുരശുശ്രൂഷാ രംഗത്ത് തലശ്ശേരിക്ക് മുതൽക്കൂട്ടാവുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. തലശ്ശേരി ടൗണിൽനിന്ന് മാറി ചിറക്കര കണ്ടിക്കൽ പ്രദേശത്താണ് കെട്ടിടസമുച്ചയമുയരുന്നത്.
നിർമാണ പുരോഗതിയുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വിളിച്ചുചേർത്ത പദ്ധതി അവലോകന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതുവരെ നടന്ന പ്രവൃത്തിയുടെ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
25 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചതായും അടുത്ത വർഷം മാർച്ച് മാസത്തോടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാവുമെന്നും ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. അമ്മയും കുഞ്ഞും ആശുപത്രി സ്പെഷ്യൽ ഓഫിസർ ഡോ. സി.പി. ബിജോയ്, കിറ്റ്കോ പ്രോജക്ട് ഹെഡ് ദിനോമണി, കിറ്റ്കോ പി.ഇ. മിഥുലാജ്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഡയറക്ടർ പ്രകാശൻ, മറ്റ് ഉദ്യോഗസ്ഥരായ റോഹൻ പ്രഭാകർ, ടി.പി. രാജീവൻ, ഷിനോജ് രാജൻ, അഷിൻ പ്രകാശ്, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.