Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകോ​ൺ​ഗ്ര​സു​കാ​രു​ടെ...

കോ​ൺ​ഗ്ര​സു​കാ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി ഭീഷണിപ്പെടുത്തി പ്ര​തി​ഷേ​ധ പ​രി​പാ​ടിക്ക്​ നിർത്തി സി.പി.എം ഫോട്ടായെടുത്ത് പ്രചരിപ്പിച്ചെന്ന്​

text_fields
bookmark_border
കോ​ൺ​ഗ്ര​സു​കാ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി ഭീഷണിപ്പെടുത്തി പ്ര​തി​ഷേ​ധ പ​രി​പാ​ടിക്ക്​ നിർത്തി സി.പി.എം ഫോട്ടായെടുത്ത് പ്രചരിപ്പിച്ചെന്ന്​
cancel

ത​ല​ശ്ശേ​രി: കോ​ൺ​ഗ്ര​സു​കാ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി സി.​പി.​എം പ്ര​തി​ഷേ​ധ പ​രി​പാ​ടി

ന​ട​ത്തി​യ​താ​യി പ​രാ​തി. ഇ​ല്ല​ത്തു​താ​ഴ മ​ണോ​ളി​ക്കാ​വി​ന് സ​മീ​പ​ത്തെ പു​റ​ക്ക​ണ്ടി വീ​ട്ടി​ലാ​ണ് സി. ​ഗോ​പാ​ല‍‍െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സി.​പി.​എ​മ്മു​കാ​ർ അ​നു​വാ​ദ​മി​ല്ലാ​തെ വീ​ട്ടി​ലെ പ്രാ​യ​മാ​യ സ്ത്രീ​യോ​ടൊ​പ്പം അ​ടു​ത്ത വീ​ട്ടി​ലെ പ്രാ​യ​മാ​യ സ്ത്രീ​യെ​യും ഒ​ന്നി​ച്ചു​നി​ർ​ത്തി സി.​പി.​എം പ്ല​ക്കാ​ർ​ഡ് പി​ടി​പ്പി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്.

പെ​രി​ങ്ക​ളം വാ​ർ​ഡ് പ്ര​സി​ഡ​ൻ​റ് എ. ​പ​ത്മ​നാ​ഭ‍‍െൻറ വീ​ട്ടി​ലും അ​ദ്ദേ​ഹ​മി​ല്ലാ​ത്ത സ​മ​യ​ത്തു​ചെ​ന്ന് പ്രാ​യ​മാ​യ ഭാ​ര്യ​യെ​ക്കൊ​ണ്ട് പ്ല​ക്കാ​ർ​ഡ് പി​ടി​പ്പി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

പ്ല​ക്കാ​ർ​ഡ് പി​ടി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് അ​യ​ച്ചാ​ൽ അ​ടു​ത്ത മാ​സം മു​ത​ൽ 7500 രൂ​പ ധ​ന​സ​ഹാ​യ​മാ​യി വീ​ട്ടി​ൽ എ​ത്തു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​ത് ചെ​യ്​​ത​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സു​കാ​രു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ തി​രു​വ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​സി​ഡ​ൻ​റ് ഇ. ​വി​ജ​യ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. രാ​ധാ​കൃ​ഷ്​​ണ​ൻ, പി.​എ​ൻ. പ​ങ്ക​ജാ​ക്ഷ​ൻ, കെ. ​ജി​തേ​ഷ്, കെ. ​ര​മേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM threatens
Next Story