സൂക്ഷിച്ചോ... തലപൊട്ടും
text_fieldsതലശ്ശേരി: കാൽനടക്കാരുടെ തലയടിച്ച് വീഴ്ത്താൻ ബി.എസ്.എൻ.എൽ വക Danger trap. നഗരമധ്യത്തിൽ എം.ജി റോഡിൽ കെ.എസ്.ഇ.ബി. ഓഫിസ് പരിസരത്ത് ബി.എസ്.എൻ.എൽ സ്ഥാപിച്ച തൂണാണ് അപകടക്കെണിയായി മാറിയത്. നടപ്പാതയോട് ചേർന്നുള്ള തൂണിലെ ഇരുമ്പുകുറ്റി യാത്രക്കാരുടെ തലയിലിടിക്കാൻ പാകത്തിലാണ്.
ഇതിൽ തട്ടി നിരവധി യാത്രക്കാർക്ക് തലക്ക് പരിക്കേച്ചു. എന്നാൽ, തൂൺ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാവുന്നില്ല. നടപ്പാതയിലെ സ്ലാബ് മുമ്പത്തേക്കാൾ ഉയരത്തിലാണ്. സദാസമയവും ആളുകൾ കടന്നുപോവുന്ന വഴിയാണിത്.
കൂടുതൽ തവണ ആളുകളുടെ തലയിടിച്ച് അപകടമുണ്ടായപ്പോൾ പരിസരത്തെ വ്യാപാരികൾ പ്ലാസ്റ്റിക് കുപ്പികൊണ്ട് ഇരുമ്പ് കമ്പിയുടെ അറ്റം മറച്ചെങ്കിലും ആളുകൾ അപകടത്തിൽപ്പെടുന്നത് തുടരുന്നു. ബി.എസ്.എൻ.എൽ അധികൃതരെ അറിയിച്ചെങ്കിലും തൂൺ ഇവിടെ നിന്ന് മാറ്റാൻ നടപടി സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.