ധർമടം മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsതലശ്ശേരി: ധർമടം പഞ്ചായത്തിലെ കായിക താരങ്ങൾക്കായി ചിറക്കുനിയിലെ അബു-ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാവുന്നു. കിഫ്ബിയിൽനിന്നും അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.
ധർമടം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിന്റെ പ്രവൃത്തി സെപ്റ്റംബർ അവസാന വാരത്തോടെ പൂർത്തിയാകും. കെട്ടിട നിർമാണം പൂർത്തിയായി. കായിക താരങ്ങൾക്കായി രണ്ട് ഡ്രസിങ് മുറികളും അഞ്ച് ശുചിമുറികളുമാണ് ഇവിടെ ക്രമീകരിക്കുന്നത്.
66 മീറ്റർ വീതിയും 74 മീറ്റർ നീളവുമുള്ള ഗ്രൗണ്ടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടെ പുൽത്തകിടി വെച്ചുപിടിപ്പിക്കും. ദേശീയ മത്സരങ്ങൾ നടത്താനാവുന്ന രീതിയിലാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്. പ്രധാനമായും ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് നിർമാണം.
പവലിയനിൽ ഉൾപ്പെടെ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. ഗ്രൗണ്ടിനുചുറ്റും ഇന്റർലോക്ക് പതിക്കും. ക്രിക്കറ്റ് പരിശീലനത്തിനായി നെറ്റ് സൗകര്യവും ഒരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയം പരിപാലിക്കുക. കിറ്റ്കോ കൺസൽട്ടൻസിക്കാണ് നിർമാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.