വികലാംഗന് മർദനം; സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
text_fieldsതലശ്ശേരി: കൂത്തുപറമ്പിനടുത്ത് മാനന്തേരിയിൽ വികലാംഗനായ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. വണ്ണാത്തിമൂല കൂളിവയൽ സ്വദേശി സ്വാലിഹിനാണ് (25) മർദനമേറ്റത്.
സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്നാണ് പരാതി. ആഹ്ലാദപ്രകടനത്തിനിടെ സി.പി.എം പ്രവർത്തകർ സ്വാലിഹിെൻറ വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
കാലിനും പുറത്തും മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.
സ്വാലിഹ് തലശ്ശേരി ഇന്ദിരഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. പ്രചാരണ ബോർഡുകൾ നശിപ്പിച്ചു എന്നാരോപിച്ചാണ് സ്വാലിഹിനെ മർദിച്ചതത്രെ. പൊലീസ് അന്വേഷണം തുടങ്ങി. വികലാംഗനായ യുവാവിനെ മർദിച്ച സംഭവം സി.പി.എമ്മിെൻറ കിരാത നടപടിയാണെന്ന് സ്വാലിഹിനെ സന്ദർശിച്ച കെ.പി.സി.സി നിർവാഹക സമിതിയംഗം മമ്പറം ദിവാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.