പൊളിച്ചു മാറ്റുമോ അപകട ഭീഷണിയായ ഡിവൈഡർ
text_fieldsതലശ്ശേരി: നഗരത്തിൽ അപകടഭീഷണിയായി ഡിവൈഡർ. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എം.ജി റോഡിൽ പ്രവേശിക്കുന്നിടത്താണ് വാഹനങ്ങൾക്ക് ഭീഷണിയായി ഡിവൈഡറുള്ളത്. കണ്ണൂർ ദേശീയപാതയിലേക്ക് ബസുകളടക്കം പ്രവേശിക്കുന്ന അങ്ങാടിയിലാണ് ആരും ശ്രദ്ധിക്കപ്പെടാത്ത ഡിവൈഡറുളളത്.
നിരവധി വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടമുണ്ടായെങ്കിലും പൊളിച്ചു മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. ദിവസങ്ങൾക്കുമുമ്പ് രാത്രി സ്ത്രീയും കുട്ടികളുമുൾപ്പെടെ സഞ്ചരിച്ച ഒരു കാറാണ് ഒടുവിലായി ഇവിടെ അപകടത്തിൽപെട്ടത്. എതിരെവന്ന ഒരു ഓട്ടോറിക്ഷയെ വെട്ടിച്ചപ്പോൾ കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തലനാഴിരക്കാണ് കുടുംബം രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ട കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്. ബസ്, ലോറി ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഇതിന് മുമ്പ് ഡിവൈഡറിൽ കയറി അപകടമുണ്ടായിട്ടുണ്ട്.
ഡിവൈഡറിൽ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നുമില്ല. നിരവധി വാഹനങ്ങൾ കയറി തകർന്ന ഡിവൈഡർ പൊളിച്ചു നീക്കി സിഗ്നൽ സംവിധാനത്തോടെ പുതിയത് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.