ഇരട്ടക്കൊല: ഒന്നാം പ്രതിയുടെ ജാമ്യഹരജി വീണ്ടും തള്ളി
text_fieldsതലശ്ശേരി: നഗരത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ ജാമ്യഹരജി ജില്ല സെഷൻസ് കോടതി വീണ്ടും തള്ളി. നെട്ടൂർ ചിറക്കക്കാവിനടുത്ത വെള്ളാടത്ത് മീത്തൽ ഹൗസിൽ സുരേഷ് ബാബു എന്ന പാറായി ബാബു (47) സമർപ്പിച്ച ജാമ്യഹരജിയാണ് പ്രതിഭാഗം അഭിഭാഷകൻ കെ.എം. വസന്തറാമിന്റെയും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. വിശ്വന്റെയും വാദപ്രതിവാദങ്ങൾ നിരീക്ഷിച്ച ശേഷം കോടതി തള്ളിയത്.
റിമാൻഡിലുള്ള ഇയാളുടെ കൂട്ടുപ്രതികളായ വടക്കുമ്പാട്ടെ അരുൺകുമാർ, പിണറായി പടന്നക്കരയിലെ സുജിത് കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
2022 നവംബർ 23ന് വൈകീട്ട് നാലോടെയാണ് ദേശീയപാതയിൽ വീനസ് കവലയിലെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവും സി.പി.എം നിട്ടൂർ ബ്രാഞ്ച് അംഗവുമായ പി. ഷമീർ (40) എന്നിവർ കൊല്ലപ്പെട്ടത്. ലഹരിവിൽപന എതിർത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണം. ഈ കേസിൽ ബാബു, സുജിത് കുമാർ, അരുൺകുമാർ ഉൾപ്പെടെ ഏഴ് പ്രതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.