എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വർഷം കഠിനതടവ്
text_fieldsതലശ്ശേരി: എട്ടു വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63കാരന് 10 വർഷം കഠിന തടവ്. ചക്കരക്കല്ല് ഇരിവേരിയിലെ വലിയ വീട്ടിൽ വി.വി. അബ്ദുൽ റസാഖിനെയാണ് 10 വർഷം കഠിനതടവിനും 20,000 പിഴയടക്കാനും തലശ്ശേരി പോക്സോ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.ടി. ജോർജ് ശിക്ഷിച്ചത്. പിഴ അടക്കുന്നില്ലെങ്കിൽ എട്ടു മാസം അധിക തടവ് അനുഭവിക്കണം. 2022 മാർച്ച് 20നാണ് കേസിനാധാരമായ സംഭവം.
ഉച്ചക്ക് 12ഓടെ പരാതിക്കാരിയുടെ വീടിന്റെ അടുക്കളയിൽ പ്രതി അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികാതിക്രത്തിന് വിധേയമാക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടറായിരുന്ന എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.