ഓട്ടോകൾക്ക് പിഴ; പ്രതിഷേധവുമായി ഡ്രൈവർമാർ
text_fieldsതലശ്ശേരി: ഓട്ടോകൾക്ക് അനധികൃതമായി പിഴചുമത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി തലശ്ശേരി ട്രാഫിക് യൂനിറ്റിലെത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ജൂബിലി റോഡിലെ ഡൗണ്‍ ടൗണ്‍ മാളിന് മുന്നില്‍ പാര്‍ക്ക് ചെയ്ത രണ്ട് ഓട്ടോകളാണ് കഴിഞ്ഞ ദിവസം വൈകീട്ട് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയത്. ലൈസന്‍സ് റദ്ദുചെയ്യുമെന്ന ട്രാഫിക് എസ്.ഐയുടെ മുന്നറിയിപ്പില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് യൂനിറ്റിലെത്തിയത്. ഇതുസംബന്ധിച്ച് സംസാരിക്കുന്നതിനിടയിൽ ട്രാഫിക് എസ്.ഐ ബേബി മാത്യുവുമായി യൂനിയന്‍ നേതാക്കൾ വാക്കുതര്‍ക്കമുണ്ടായി.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി വടക്കന്‍ ജനാർദനന്, ഐ.എന്‍.ടി.യു.സി തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍.കെ. രാജീവൻ, ബി.എം.എസ് മേഖല പ്രസിഡന്റ് വി.പി. ജയരാമന്, എസ്.ടി.യു താലൂക്ക് സെക്രട്ടറി പി. മഹറൂഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് യോഗം വിളിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. ഇതിനുശേഷമാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.