കോഴിക്കോടിന് ഒന്നാം ഇന്നിങ്ങ്സ് ലീഡ്
text_fieldsതലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ കണ്ണൂരിനെതിരെ കോഴിക്കോടിന് ഒന്നാം ഇന്നിങ്സ് ലീഡ്. തലേദിവസ സ്കോറായ മൂന്ന് വിക്കറ്റിന് 54 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കണ്ണൂർ ആദ്യ ഇന്നിങ്സിൽ 42.4 ഓവറിൽ 136 റൺസിന് ഓൾഔട്ടായി. പാർഥിവ് ജയേഷ് 49 റൺസും എം.എൻ. നീരജ് കുമാർ 31 റൺസുമെടുത്തു. കോഴിക്കോടിന് വേണ്ടി കെ.പി. മുഹമ്മദ് റിസ് വാൻ രണ്ട് റൺസിന് മൂന്ന് വിക്കറ്റും വി.പി. ആദർശ് 33 റൺസിനും ടി.പി. ലിജിൻ 41 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
104 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ കോഴിക്കോട് രണ്ടാം ഇന്നിങ്സിൽ 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിൽ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു. എ.പി. കൃഷ്ണ നാരായണൻ 48 റൺസെടുത്തു.
കണ്ണൂരിന് വേണ്ടി തേജസ് വിവേക് 28 റൺസിനും ഒമർ അബൂബക്കർ 38 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കണ്ണൂർ രണ്ടാം ഇന്നിങ്സിൽ ഒമർ അബൂബക്കറിന്റെ സെഞ്ച്വറിയുടെ ബലത്തിൽ 26 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ. ഒമർ അബൂബക്കർ പുറത്താകാതെ 80 പന്തിൽ 110 റൺസും എം.എൻ. നീരജ് കുമാർ 41 റൺസുമെടുത്തു. സ്കോർ: കോഴിക്കോട് : 240/9, 115/6 ഡിക്ലയർ കണ്ണൂർ: 136 , 174/2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.