ശാസ്ത്ര നാടകത്തിൽ മമ്പറം എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം
text_fieldsതലശ്ശേരി: ജില്ല റവന്യൂ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കമായി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രനാടകമാണ് ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ആദ്യദിനം അരങ്ങേറിയത്. 10 നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടവയിൽ ഏഴ് ടീമുകൾ എ ഗ്രേഡ് നേടി. ഇവയിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച 'മസ്തിഷ്കം' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളായ കെ.ടി. അനന്യ, കെ. ആദികൃഷ്ണ പി. അനാമിക, ഇ. ശിവനന്ദ, നംവൃത വിനു, പി. നന്ദകിഷൻ, കെ.കെ. ചാരുജിത്ത്, സി.സി. നവൽകിരൺ എന്നിവരാണ് 'മസ്തിഷ്ക'ത്തിൽ വേഷമിട്ടത്.
ഇതിൽ ആൽബർട്ട് ഐൻസ്റ്റീനായി അഭിനയിച്ച കെ. ആദികൃഷ്ണ മികച്ച നടനായും ഐൻസ്റ്റീന്റെ ഭാര്യയായി വേഷമിട്ട കെ.ടി. അനന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ ഇവർ അർഹത നേടി. പ്രഫ. വി.പി. അബ്ദുല്ലക്കുട്ടി നാടകത്തിന്റെ രചന നിർവഹിച്ചു. രാജേഷ് കീഴത്തൂരാണ് സംവിധാനം.
ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഇരിക്കൂർ (ഇരിക്കൂർ ഉപജില്ല), സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എടൂർ (ഇരിട്ടി ഉപജില്ല), ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ (പയ്യന്നൂർ ഉപജില്ല), സി.എച്ച്.എം.എച്ച്.എസ്.എസ്, എളയാവൂർ, കണ്ണൂർ (കണ്ണൂർ നോർത്ത് ഉപജില്ല), രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ചൊക്ലി (ചൊക്ലി ഉപജില്ല), ഗവ.വി.എച്ച്.എസ്.എസ്, കതിരൂർ (തലശ്ശേരി നോർത്ത് ഉപജില്ല) എന്നിവയാണ് എ ഗ്രേഡ് നേടിയ മറ്റു വിദ്യാലയങ്ങൾ.
ജി.ബി.എച്ച്.എസ്.എസ്, ചെറുകുന്ന് (മാടായി സബ് ജില്ല) ബി ഗ്രേഡും സീതി സാഹിബ് എച്ച്.എസ്.എസ്, തളിപ്പറമ്പ് (തളിപ്പറമ്പ് നോർത്ത്), കമ്പിൽ മാപ്പിള എച്ച്.എസ് (തളിപ്പറമ്പ് സൗത്ത്) എന്നിവ സി ഗ്രേഡും നേടി. മമ്പറം ഹയർ സെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ച നാടകമാണ് മികച്ച സംവിധാനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച രചന കതിരൂർ ഗവ.വി.എച്ച്.എസ്.എസിന്റേതാണ്. കണ്ണൂർ ഡി.ഡി.ഇ വി.എ. ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, തലശ്ശേരി സൗത്ത് എ.ഇ.ഒ ഇ.വി. സുജാത, എം. ജയരാജൻ, കെ. രമേശൻ, ബഷീർ ചെറിയാണ്ടി, ഹരീഷ് കടവത്തൂർ, എം. സുനിൽകുമാർ, ജി. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.