അയക്കൂറ @ 1200
text_fieldsതലശ്ശേരി: ബലിപെരുന്നാളിന് അയക്കൂറ ബിരിയാണി കഴിക്കണമെങ്കിൽ ഇത്തവണ ചെലവേറും. തലശ്ശേരി മാർക്കറ്റിൽ അയക്കൂറക്ക് ബുധനാഴ്ച 1200 രൂപയാണ് കിലോക്ക്. കറുത്ത വലിയ ആവോലിക്ക് 800 രൂപ. ചെമ്മീനും വിലയേറെയാണ്.
ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ മാർക്കറ്റിൽ മത്സ്യലഭ്യത കുറവാണ്.
തലശ്ശേരി മാർക്കറ്റിൽ ആട്ടിറച്ചിക്കും ക്ഷാമം. 600 രൂപയാണ് കിലോക്ക്. ആട്ടിറച്ചി കിട്ടാതായതോടെ ബീഫിനും കോഴിയിറച്ചിക്കും കൂടുതൽ ആവശ്യക്കാരെത്തി. ബ്രോയിലർ - ലഗോൺ കോഴിയിറച്ചിക്ക് കിലോവിന് 160 രൂപയാണ് ചില്ലറ വില. നാടൻ കോഴിയിറച്ചിക്ക് 300 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.