തലശ്ശേരിയിലെ റസ്റ്റാറൻറുകളിൽ പരിശോധന
text_fieldsതലശ്ശേരി: നഗരസഭ പരിധിയിലെ റസ്റ്റാറൻറുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴയ ബസ് സ്റ്റാൻഡ്, ലോഗൻസ് റോഡ്, മഞ്ഞോടി, പെരിങ്ങളം, കോടിയേരി എന്നിവിടങ്ങളിലെ റസ്റ്റാറൻറ്, ഭക്ഷണ സാധനങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുകയും നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ വിൽപന നടത്തിയതുമായ എൻ.സി.സി റോഡിലുള്ള കടക്ക് പിഴചുമത്തി. ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനക്കുശേഷം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനറാണിയുടെ അധ്യക്ഷതയിൽ മിഷൻ യോഗം ചേർന്നു.
എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും ഹരിതകർമ രജിസ്ട്രേഷൻ ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി അദാലത്ത് നടത്താൻ തീരുമാനിച്ചു.
മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നത് തടയാനും മാലിന്യക്കൂമ്പാരമുള്ള സ്ഥലങ്ങളിലെ സമീപത്തെ കച്ചവടക്കാരുടെ യോഗം അടിയന്തരമായി നടത്താനും തീരുമാനിച്ചു.
വൈസ് ചെയർമാൻ വാഴയിൽ ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കെ. പ്രമോദ്, ഹരിത കേരളം മിഷൻ പ്രതിനിധികൾ, എച്ച്.ഐ, ജെ.എച്ച്.ഐമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.