അപകടത്തിൽ കാൽ പൊട്ടി, കൂടെ കോവിഡും; എങ്കിലും തലശ്ശേരിയുടെ സ്നേഹത്തിൽ മനംനിറഞ്ഞ് സാഗർ
text_fieldsതലശ്ശേരി: േദശീയപാതയിലെ ചക്യത്ത്മുക്കിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ മഹാരാഷ്ട്ര സത്താറ സ്വദേശി സാഗർ നാട്ടിലേക്ക് മടങ്ങിയത് സ്നേഹം വാരിക്കോരി നൽകിയ ഒാർമകളുമായി. തലശ്ശേരി ഗ്രീൻവിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെയാണ് സാഗറിന് ആശുപത്രിയിൽ ചികിത്സ നൽകിയത്. സാഗറിെൻറ ഒരു മാസത്തിലേറെയുള്ള ചികിത്സക്കും നാട്ടിലെത്തിക്കാനും സഹോദരങ്ങളെ പോലെ കൂടെനിന്നത് ഗ്രീൻവിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ വളൻറിയർമാരായിരുന്നു.
ജൂലൈ 20നാണ് ചരക്കുലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം. പരിക്കേറ്റവരെ ഗ്രീൻ വിങ്സിെൻറ ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണ് അപകടത്തിൽപെട്ട മറ്റേയാൾ. കാലിന് ഗുരുതര പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശി സാഗറിനെ കോവിഡ് ടെസ്റ്റിന് ശേഷം പിന്നീട് ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ ആവശ്യമായതിനാൽ വീണ്ടും നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റിവ് ആണെന്ന് കണ്ടെത്തി.
ആശുപത്രിയിൽനിന്ന് മറ്റൊരാശുപത്രിയിലേക്ക് കുതിക്കുമ്പോൾ ഗ്രീൻവിങ്സ് വളൻറിയർമാർക്ക് മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. പ്രൈമറി കോൺടാക്ടിലുള്ള നാല് വളൻറിയർമാർ പിന്നീട് പത്ത് ദിവസത്തോളം ക്വാറൻറീനിലായി. സാഗറിെൻറ വീട്ടുകാരെ വിളിച്ചും അവർ വിവരങ്ങൾ കൈമാറി. ഒരു മാസത്തിലേറെ സ്നേഹ സാന്ത്വനം നൽകിയാണ് സാഗറിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് സത്താറയിലെ വീട്ടിലെത്തിച്ചത്. ഗ്രീൻവിങ്സ് വളൻറിയർമാരായ ഫസൽ എരഞ്ഞോളി, നസ്താസ്, അഫ്നിദ് മുഴപ്പിലങ്ങാട്, റജിനാസ്, സൈനുദ്ദീൻ കായ്യത്ത്, മുല്ലക്കോയ, നൗഷാദ് വടക്കുമ്പാട്, ഹനീഫ പിലാക്കൂൽ, ഷാഹിദ് എന്നിവരാണ് സാഗറിന് വേണ്ട സഹായങ്ങൾ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.