അക്രമക്കേസിൽ പ്രതികൾക്ക് തടവും പിഴയും
text_fieldsതലശ്ശേരി: കടയിൽ അതിക്രമിച്ചു കയറി മുസ്ലിം ലീഗ് പ്രവർത്തകനെയും മറ്റും മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ എൻ.ഡി.എഫ് പ്രവർത്തകരായ അഞ്ച് പ്രതികൾക്ക് പത്തര വർഷം തടവും 15,000 രൂപ വീതം പിഴയും. പയഞ്ചേരി കീഴൂരിലെ എം.ആർ ഹൗസിൽ എം. റംഷീദിെൻറ (31) പരാതിയിലാണ് കോടതി വിധി.
ഒന്നാം പ്രതി ചാക്കാട് മുഴക്കുന്ന് ഷഫീന മൻസിലിൽ വി.കെ. ലത്തീഫ് (44), മൂന്നാം പ്രതി കല്ലുമുട്ടി പായം റോസ് ലാൻഡിൽ കെ.പി. റജീസ് (40), നാലാം പ്രതി വിളക്കോട് മുഴക്കുന്ന് പീടികക്കണ്ടി ഹൗസിൽ അബ്ദുൽ നാസർ (32), അഞ്ചാംപ്രതി പുന്നാട് കീഴൂർ പാറമേൽ പുതിയപുരയിൽ എം.പി. നൗഫൽ (36), എട്ടാം പ്രതി കീഴൂർ വികാസ് നഗറിലെ എം.എ. ഹൗസിൽ ആഷിഫ് എന്ന മുഹമ്മദ് ആഷിഫ് അലി (40) എന്നിവെരയാണ് തലശ്ശേരി പ്രിൻസിപ്പൽ അസി.സെഷൻസ് ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം പത്തര വർഷവും 15 ദിവസവുമാണ് ശിക്ഷ വിധിച്ചത്. എന്നാൽ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഇരിട്ടി പൊലീസ് ചാർജ് ചെയ്ത കേസിൽ ആകെ 15 പ്രതികളാണുളളത്. 15ാം പ്രതി കെ.പി. ഹബീബ് സംഭവേശഷം മരിച്ചു. ഏഴാം പ്രതി പി.കെ. റയീസിനെ പിടികൂടാനായില്ല. മറ്റു പ്രതികളായ ചാക്കാട് മുഴക്കുന്ന് പാനേരി ഹൗസിൽ പാനേരി ഗഫൂർ (45), ചാവശ്ശേരി നരയൻപാറ ആയിഷാസ് ഹൗസിൽ മണാലിൽ ഇസ്മയിൽ (48), ചാവശ്ശേരി നരയൻപാറ വളവിൽ ഹൗസിൽ കെ. സിദ്ദീഖ് (41), ചാവശ്ശേരി നരയൻപാറ കോമത്ത് ഹൗസിൽ കബീർ (43), ചാവശ്ശേരി നരയൻപാറ കാനാട് ഹൗസിൽ എസ്. റഹീം (53), എം. മുഹമ്മദ് റാഫി, എം. മുഹമ്മദ് ഷാഫി, ടി.പി. വാഹിദ് എന്നിവരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഇവരുടെ കേസുകൾ കോടതി പിന്നീട് പരിഗണിക്കും.
2010 ഏപ്രിൽ ഒമ്പതിന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആപ്പിൾ കൂൾബാറിൽ അതിക്രമിച്ചുകയറിയ പ്രതികൾ സംഘം ചേർന്ന് ഇരുമ്പുവടി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മുസ്ലിം ലീഗ് പ്രവർത്തകനായ കടയുടമ റഫീഖ് ഉൾപ്പെടെ അഞ്ചു പേരെ അടിച്ചുപരിക്കേൽപിക്കുകയും കട അടിച്ചുതകർത്ത് നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്. മുൻ വിരോധമാണ് ആക്രമണത്തിനു കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.