പരീക്ഷക്ക് ഇരുത്താതെ ടി.സി നൽകൽ: കേസെടുക്കാൻ കോടതി നിർദേശം
text_fieldsതലശ്ശേരി: ഹെർമൻ ഗുണ്ടർട്ട് സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്താതെ ടി.സി നൽകാൻ തീരുമാനിച്ചതിനെതിരെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
ഭരണസമിതി പ്രസിഡൻറ് കെ.കെ. രാഘവൻ, കെ.കെ. ശശിധരൻ, എൻ. ബാലകൃഷ്ണൻ, ധർമപാലൻ, വി.വി. മാധവൻ, എ.കെ. സുരേശൻ, പി. രാജൻ, കെ.പി. രാജേന്ദ്രൻ, രഞ്ജിനി, പത്മിനി എന്നിവർക്കെതിരെ കേസെടുക്കാനാണ് തലശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയത്.
10ാംതരം വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്താതെ ടി.സി വാങ്ങാൻ ആവശ്യപ്പെട്ടതോടെ രക്ഷിതാക്കളും മറ്റും ചേർന്ന് ജനകീയ സമരസമിതിയുണ്ടാക്കി പ്രതിഷേധവുമായി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു. സമരം ശക്തമായതോടെ വിദ്യാർഥികളുടെ ആവശ്യത്തിന് വഴങ്ങി അധികൃതർ പരീക്ഷഫീസ് വാങ്ങിത്തുടങ്ങിയിട്ടുണ്ട്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഒക്ടോബർ അഞ്ചിന് സ്കൂൾ അധികൃതരും സമരസമിതിയുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.