തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ദുരിതയാത്ര
text_fieldsതലശ്ശേരി: നവീകരണ പ്രവൃത്തികൾ നടക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ദുരിതയാത്ര. ഗുഡ്സ് ഷെഡ് റോഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി മഴ പെയ്തതോടെ ചളിക്കളമായി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ മഴയെ തുടർന്ന് റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള റോഡിൽ യാത്ര ദുഷ്കരമായി മാറിയിരിക്കുകയാണ്. സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുന്നിലാണ് ഇപ്പോൾ നവീകരണ പ്രവൃത്തികൾ നടക്കുന്നത്. ഇതിലെ ചളിയിലൂടെ നടന്നുവേണം യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് കടക്കേണ്ടത്.
യാത്രക്കാർകുകുള്ള ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതും ഇവിടെയാണ്. നിർമാണം നടക്കുന്ന ഭാഗം കയർകെട്ടി വേർതിരിച്ചിട്ടുണ്ടെങ്കിലും മഴ പെയ്യുമ്പോൾ യാത്രക്കാർ നട്ടം തിരിയുന്ന അവസ്ഥയാണ്. റോഡിന്റെ ഒരുഭാഗം മുഴുവനും സിമന്റും ചല്ലിയും മണലും നിരത്തിയിരിക്കുകയാണ്. നിർമാണ ജോലിക്കുള്ള ക്രെയിനുകളും മറ്റും ഇവിടെ നിർത്തിയിടുന്നത് കാൽനടക്കാർക്ക് തടസ്സം സൃഷ്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.