കെ. ഹരിദാസൻ വധക്കേസ്; അഞ്ച് പ്രതികൾക്ക് ജാമ്യം
text_fieldsതലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ വധിച്ച കേസിൽ അഞ്ച് പ്രതികൾക്ക് ജാമ്യം. ബി.ജെ.പി പ്രവർത്തകരായ ന്യൂ മാഹി പെരുമുണ്ടേരിയിലെ പ്രദീഷ് എന്ന മൾട്ടി പ്രജി, പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ. അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ അർജുൻ, ദീപക് സദാനന്ദൻ, മാടപ്പീടികയിലെ ആത്മജ് എസ്. അശോക് എന്നിവർക്കാണ് ഒന്നാം അഡീഷനൽ ജില്ല കോടതിയുടെ ചുമതലയുള്ള ജഡ്ജി എ.വി. മൃദുല ജാമ്യം അനുവദിച്ചത്.
തലശ്ശേരി നഗരസഭാംഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് ഉൾപ്പെടെ 17 പേരാണ് പ്രതികൾ. 2022 ഫെബ്രുവരി 21ന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ പ്രതികളുടെ ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ. വിശ്വൻ കോടതിയിൽ ഹരജി ഫയൽ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.