ബ്രണ്ണൻ കോളജിൽ കൊടിമരം നശിപ്പിച്ചു പ്രിൻസിപ്പലിനെ കെ.എസ്.യു ഉപരോധിച്ചു
text_fieldsതലശ്ശേരി: സ്ഥാപക ദിനത്തോടനുബന്ധിച്ച് ബ്രണ്ണൻ കോളജിൽ സ്ഥാപിച്ച കെ.എസ്.യു കൊടിമരം നശിപ്പിച്ചതായി പരാതി. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി എല്ലാ വിദ്യാർഥി സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ച് കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിൽ കോളജിലെ വിദ്യാർഥികൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ധർമടം എസ്.ഐ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെ.എസ്.യു നേതാക്കൾക്ക് ഉറപ്പുനൽകി.
കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്ണൻ പാളാട്, കെ. നമിത, ഒ.ആർ. ജിതിൻ, സി.എച്ച്. റിസ് വാൻ, ആദർശ് കൊതേരി, അനുരുദ്ധ് തലശ്ശേരി, നിഹാൽ, സൂര്യതേജ്, അമൽ സാജ്, സ്നേഹ കുന്നോത്തുപറമ്പ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. കാമ്പസുകളിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് കെ.എസ്.യു നേതൃത്വം നൽകുമെന്നും സി.പി.എം കേന്ദ്രങ്ങളിലെ കോളജുകളിലും സ്കൂളുകളിലും സ്ഥാപിക്കുന്ന കൊടിമരങ്ങളും പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും കഴിഞ്ഞ ദിവസം കണ്ണൂർ ചേലോറയിൽ കെ.എസ്.യു നേതാക്കൾക്ക് നേരെയുണ്ടായ അക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.