ചെങ്കല്ല് കടത്ത്: തലശ്ശേരിയിൽ 19 ടിപ്പറുകൾ പിടിയിൽ
text_fieldsതലശ്ശേരി: അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടുപോവുകയായിരുന്ന 19 ടിപ്പർ ലോറികൾ റവന്യൂ വകുപ്പും പൊലീസും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. ചെങ്കല്ല് കൊണ്ടുപോകാൻ അനുമതിയില്ലാത്ത വാഹനങ്ങളാണ് കൊടുവള്ളി ദേശീയപാതയിൽ പിടിച്ചെടുത്തത്.
തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഒന്നിനും അനുമതിപത്രം ഇല്ലായിരുന്നു. ദേശീയപാതയിലെത്തിയ ടിപ്പറുകൾ ഒന്നൊന്നായി കസ്റ്റഡിയിലായതോടെ ഡ്രൈവർമാർ കൊടുവള്ളിയിൽ സംഘടിച്ചു.
അനാവശ്യമായി ജോലി തടയുന്നുവെന്നാരോപിച്ച്, പിടിച്ചെടുത്ത ലോറികൾ വിട്ടയക്കാൻ സമ്മർദം ചെലുത്തിയെങ്കിലും സ്ഥലത്തുണ്ടായ സബ് കലക്ടർ അനുകുമാരി വഴങ്ങിയില്ല. വാഹനങ്ങൾ റവന്യൂ വകുപ്പിെൻറ കസ്റ്റഡിയിലാണ്. ഇതിെൻറ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കും.
ജിയോളജി വകുപ്പിെൻറ നിർദേശപ്രകാരം പിഴ ഈടാക്കി അനന്തര നടപടികൾ സ്വീകരിക്കും. ധർമടം പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിെൻറ നേതൃത്വത്തിൽ ധർമടം പൊലീസും തലശ്ശേരി കൺട്രോൾ റൂം പൊലീസും സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.