കൈകോർക്കാം, ഹരീന്ദ്രെൻറ ചികിത്സക്ക്
text_fieldsതലശ്ശേരി: രക്താർബുദം ബാധിച്ചയാളുടെ ചികിത്സക്കായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. ധർമടം പഞ്ചായത്തിലെ മേലൂർ പോസ്റ്റ് ഒാഫിസ് പരിസരത്തെ പുതിയ വീട്ടിൽ ടി.വി. ഹരീന്ദ്രനാണ് രക്താർബുദം ബാധിച്ച് ആറു മാസമായി ചികിത്സയിൽ കഴിയുന്നത്. ഭാരിച്ച തുക ഇതിനകം ചികിത്സക്കായി ചെലവായി.
കൂലിത്തൊഴിലാളിയായ ഹരീന്ദ്രൻ തുടർ ചികിത്സക്ക് പണമില്ലാതെ വലയുകയാണ്.രണ്ട് പെൺമക്കളടങ്ങുന്നതാണ് കുടുംബം. പഞ്ചായത്ത് മെംബർ കെ. ബിന്ദു ചെയർപേഴ്സനും ടി.പി. അശോകൻ കൺവീനറുമായി പ്രവർത്തനമാരംഭിച്ച ടി.വി. ഹരീന്ദ്രൻ ചികിത്സ സഹായ കമ്മിറ്റി ധർമടം സർവിസ് സഹകരണ ബാങ്കിൽ എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉദാരമതികളുടെ സഹായത്തിലാണ് കുടുംബത്തിെൻറ പ്രതീക്ഷ. അക്കൗണ്ട് നമ്പർ: 0601110002599, െഎ.എഫ്.എസ്.സി: ICIC0000103.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.