തലശ്ശേരി-മാഹി ബൈപാസ് നിർമാണം നാട്ടുകാർ തടഞ്ഞു
text_fieldsതലശ്ശേരി: എരഞ്ഞോളി ചോനാടം എകരത്ത് പീടികയിൽ തലശ്ശേരി-മാഹി ബൈപാസ് നിർമാണ പ്രവൃത്തി നാട്ടുകാർ തടസ്സപ്പെടുത്തി.
എകരത്ത്പീടിക-കോമത്ത്പാറ റോഡിന് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളാണ് വ്യാഴാഴ്ച രാവിലെ ഉപരോധ സമരം സംഘടിപ്പിച്ചത്.
ബൈപാസ് നിർമാണത്തെ തുടർന്ന് ദേശക്കാരുടെ യാത്ര വഴിമുട്ടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
നാഷനൽ ഹൈവേ അതോറിറ്റിയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെയുളള സമരത്തിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പെങ്കടുത്തു.
ഇവിടെ അടിയന്തരമായും അടിപ്പാത പണിയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകൾ ഉൾപ്പെടെയുള്ള ദേശവാസികൾ പ്രകടനമായെത്തിയാണ് ബൈപാസ് ഉപരോധിച്ചത്.
എകരത്ത്പീടിക ഫിഷറീസ് റോഡിൽ അടിപ്പാതക്കായി നടത്തിയ സമരം പൊതുപ്രവർത്തകനായ എൻ.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുശീൽ ചന്ദ്രോത്ത്, എ. അനിൽകുമാർ, എൻ.കെ. രാജീവൻ, ടി.പി. സുരേഷ് കുമാർ, കെ. വിപിൻ കുമാർ, വി. രോഹിണി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.