എം.ജി റോഡ് നവീകരണം; തലശ്ശേരിയിൽ ഗതാഗത പരിഷ്കരണം
text_fieldsതലശ്ശേരി: എം.ജി റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്ന ജനുവരി രണ്ടുമുതൽ നഗരത്തിൽ ആവശ്യമായ ട്രാഫിക് പരിഷ്കരണങ്ങൾ ഏർപ്പെടുത്തും. ഒന്നാംഘട്ട നവീകരണം നടക്കുന്ന സമയത്ത് പിണറായി, മേലൂർ, അണ്ടലൂർ, ചക്കരക്കല്ല്, അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന ബസുകൾ എം.ജി റോഡിലെ പഴയ പെട്രോൾ പമ്പിന് മുൻവശം നിർത്തേണ്ടതാണ്.
അനധികൃത പാർക്കിങ്ങിനും ബസ് സ്റ്റോപ്പിനുമെതിരെ നടപടികൾ സ്വീകരിക്കും. ഹൈകോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് പ്രാഥമിക യോഗം ചേർന്നു. കോടതി നിർദേശ പ്രകാരം കമ്മിറ്റി രൂപവത്കരിച്ചു. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭ സെക്രട്ടറി ബിജുമോൻ ജോസഫ്, എക്സിക്യൂട്ടിവ് എൻജിനീയർ ജസ്വന്ത്, തലശ്ശേരി സി.ഐ എം. അനിൽ, ആർ.ടി.ഒ ഉദ്യോഗസ്ഥർ, ട്രാഫിക് പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.