ആധുനിക വിദ്യാഭ്യാസം ശാസ്ത്രബോധത്തിന് ഊന്നൽ നൽകണം -പ്രഫ. സി. രവീന്ദ്രനാഥ്
text_fieldsബ്രണ്ണൻ അലയുടെ മുന്നോബ്രണ്ണൻ അലയുടെ മുന്നോടിയായുള്ള ശാസ്ത്ര സെമിനാർ പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം
ചെയ്യുന്നുടിയായുള്ള ശാസ്ത്ര സെമിനാർ പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം
ചെയ്യുന്നു
തലശ്ശേരി: ആധുനിക വിദ്യാഭ്യാസം ശാസ്ത്രബോധത്തിൽ ഊന്നിയതായിരിക്കണമെന്നും വിദ്യാർഥികളുടെ മനസ്സിൽ യുക്തിബോധവും ഗവേഷണ ത്വരയും ഉണർത്തുന്നതുമായിരിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് പൂർവവിദ്യാർഥി സംഗമമായ ബ്രണ്ണൻ അലയുടെ മുന്നോടിയായുള്ള ശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ശാസ്ത്രവിഷയങ്ങളിൽ മാത്രമല്ല, മനുഷ്യനെ സംബന്ധിക്കുന്ന വിഷയങ്ങളിൽ എല്ലാം ശാസ്ത്രമുണ്ട്. യുവതലമുറ അറിവുപയോഗിച്ച് ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നടന്നടുക്കുകയാണ്. ഉന്നത വിദ്യാഭ്യാസം ഇതിലേക്കുള്ള പ്രയാണത്തിലാണ്.
അസമത്വവും അന്ധവിശ്വാസവും ഇല്ലാത്ത ശാസ്ത്രബോധമുള്ള പുതുതലമുറയാണ് നാടിനാവശ്യമെന്നും പ്രഫ. രവീന്ദ്രനാഥ് പറഞ്ഞു. വിവിധ വിഷയങ്ങളിൽ എം.കെ. സതീഷ് കുമാർ, ഡോ. എം.ജി. മനോജ്, ഡോ. രമ്യമോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രഫ. കെ.പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജെ. വാസന്തി, സയൻസ് വിഭാഗം വകുപ്പ് മേധാവികൾ, ഡോ. പി.വി. ഷിബു എന്നിവർ സംസാരിച്ചു. യൂനിവേഴ്സിറ്റി റാങ്ക് ജേതാക്കളായ എം. യദുകൃഷ്ണ, കെ.ആർ. അനാമിക, ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കുമാരി ജിൻസി എന്നിവരെ അനുമോദിച്ചു. പ്രഫ. ടി.വി. ജയകൃഷ്ണൻ സ്വാഗതവും ഡോ. മുഹമ്മദ് അഷിഫാസ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.