Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഎരഞ്ഞോളി പാലത്തിൽ...

എരഞ്ഞോളി പാലത്തിൽ ഓയിലൊഴുകി; വാഹനങ്ങൾ തെന്നിവീണു

text_fields
bookmark_border
എരഞ്ഞോളി പാലത്തിൽ ഓയിലൊഴുകി; വാഹനങ്ങൾ തെന്നിവീണു
cancel
Listen to this Article

തലശ്ശേരി: എരഞ്ഞോളി പാലത്തിൽ ഓയിലൊഴുകി വാഹനങ്ങൾ തെന്നിമറിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പിക് അപ് വാൻ അപകടത്തിൽപെട്ടതിനെത്തുടർന്ന് ഓയിൽ ലീക്കായി റോഡിൽ പരന്നൊഴുകുകയായിരുന്നു. ഇതേത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ വഴുതിവീണു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിശമന സേനയെത്തി വെള്ളം ചീറ്റിയാണ് ഓയിൽ നീക്കിയത്.

മണലും വിതറി. മത്സ്യം കൊണ്ടുവരുകയായിരുന്ന പിക് അപ് വാനാണ് മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് മറിഞ്ഞത്. അസി. സ്റ്റേഷൻ ഓഫിസർ എം. രാജീവൻ, അഗ്നിശമനസേന ഓഫിസർമാരായ കെ. രാഹുൽ, പി. അജീഷ്, പി. പുരുഷോത്തമൻ എന്നിവരാണ് അപകടമൊഴിവാക്കാൻ നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eranholi bridgeEranholi palamOil spills
News Summary - Oil spills on Eranholi bridge
Next Story