പൊലീസുകാരന് കോവിഡ്; ധർമടം അഞ്ചാം വാർഡ് അടച്ചു
text_fieldsതലശ്ശേരി: ധർമടം പഞ്ചായത്തിൽ അണ്ടലൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന അഞ്ചാം വാർഡ് കണ്ടെയ്ൻമെൻറ് സോണാക്കി. കണ്ണൂർ എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. അണ്ടലൂർ, കാറാടി പ്രദേശങ്ങളിലാണ് ജാഗ്രത. പൊലീസുകാരനെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇദ്ദേഹത്തിെൻറ വീട്ടുകാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കാറാടി പ്രദേശത്തെ റോഡുകൾ പൊലീസ് അടച്ചിട്ടു. സമ്പർക്കത്തിലൂടെയാണ് പൊലീസുകാരന് കോവിഡ് ബാധിച്ചതെന്നാണ് സൂചന. തലശ്ശേരി പൊലീസ് കൺട്രോൾ റൂമിൽ നേരത്തേ കോവിഡ് ബാധിച്ച മുഴപ്പിലങ്ങാട് എസ്.ഐയുമായി സമ്പർക്കത്തിലുള്ള പൊലീസ് ഡ്രൈവറുമായി അടുത്ത് താമസിക്കുന്നവരാണ് എ.ആർ ക്യാമ്പിലെ പൊലീസുകാരനും കുടുംബവും.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിൽ നടത്തിയ പരിശോധനയിൽ എസ്.ഐയുടെ ഫലം പിന്നീട് െനഗറ്റിവായിരുന്നു. ഇദ്ദേഹത്തിെൻറ ഡ്രൈവർക്കും കോവിഡില്ലെന്നാണ് പരിശോധന റിപ്പോർട്ട്. സമ്പർക്കം കാരണം നിരീക്ഷണത്തിൽ കഴിഞ്ഞ പൊലീസുകാരൻ തിരികെ എ.ആർ ക്യാമ്പിൽ ഡ്യൂട്ടിക്ക് പോവുന്നതിനു മുമ്പായി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.