Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിലെ...

തലശ്ശേരിയിലെ പൊതുകിണറുകൾക്ക് പുതുമോടി

text_fields
bookmark_border
തലശ്ശേരിയിലെ പൊതുകിണറുകൾക്ക് പുതുമോടി
cancel
camera_alt

തലശ്ശേരിയിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച കിണറുകൾ

തലശ്ശേരി: നഗര സൗന്ദര്യവത്കരണത്തിനുതകുമാറ് പൊതുകിണറുകൾ നവീകരിച്ച് കൈയടി നേടുകയാണ് തലശ്ശേരിയിലെ വ്യാപാരി വ്യവസായി സമിതി നേതൃത്വം. അവരുടെ കർമോത്സുകതക്കുള്ള ഉദാഹരണമാണ് തലശ്ശേരിയിൽ നവീകരിച്ച രണ്ട് കിണറുകൾ. പഴയ ബസ്​സ്​റ്റാൻഡ് ഒാ​േട്ടാ​സ്​റ്റാൻഡ് പരിസരത്തെ പഞ്ചാരക്കിണർ നവീകരിച്ചതിന് തൊട്ടുപിന്നാലെ ഒ.വി റോഡ് സംഗമം കവലയിലെ പൊതുകിണറും വ്യാപാരികൾ മുന്നിട്ടിറങ്ങി നവീകരിച്ചു.

തലശ്ശേരി ടൗണിൽ അര കിലോമീറ്റർ ചുറ്റളവിലുള്ളതാണ് നവീകരിച്ച രണ്ട് കിണറുകളും. ഇപ്പോൾ നഗരത്തിനാകെ ചന്തം നൽകുകയാണ് കടുത്ത വേനലിൽപോലും വറ്റാത്ത ഇൗ പൊതുകിണറുകൾ. കിണറിൽനിന്ന് ധാരാളം ആളുകൾ വെള്ളം ശേഖരിക്കാറുണ്ട്. എന്നാൽ, കിണർ സംരക്ഷിക്കാൻ അധികൃതരാരും വലിയ താൽപര്യമെടുത്തിരുന്നില്ല. പഴയ ബസ്​സ്​റ്റാൻഡിലെയും പുതിയ ബസ്​സ്​റ്റാൻഡിലെയും ഒ.വി റോഡിലെയും വ്യാപാരികൾ ഏറെ ആശ്രയിച്ചിരുന്നത് ഇൗ രണ്ട് കിണറുകളായിരുന്നു. കിണറി​െൻറ ആൾമറ ഏതു നിമിഷവും തകരുമെന്ന് കണ്ടതോടെയാണ് രണ്ട് കിണറുകളും നവീകരിക്കാൻ വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ മുന്നിട്ടിറങ്ങിയത്.

തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലുള്ളതാണ് രണ്ട് കിണറുകളും. കിണറുകളുടെ നവീകരണവും സംരക്ഷണവും വ്യാപാരികൾ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. നഗരസഭയിൽനിന്ന്​ അനുമതി നേടിയ ശേഷം രണ്ടര ലക്ഷം രൂപ ചെലവിട്ടാണ് രണ്ട് കിണറുകളും നവീകരിച്ചത്. പുതിയ കല്ലും സിമൻറും ഉപയോഗിച്ച് മുമ്പുള്ളതിനേക്കാൾ ഉയരത്തിൽ ഭിത്തി കെട്ടിയാണ് പഞ്ചാരക്കിണർ നവീകരിച്ചതെങ്കിൽ ആദ്യത്തേതി​േനക്കാൾ വീതി കൂട്ടിയാണ് സംഗമം കവലയിലെ കിണർ മോടിയാക്കിയത്. പഴയ തറവാട്ടുമുറ്റത്ത് സ്ഥിതി ചെയ്തതാണ് ഇൗ കിണർ. വീട് പൊളിച്ച് വ്യാപര സമുച്ചയം വന്നതോടെ കിണർ സംരക്ഷിക്കാനാരുമില്ലാതായി. ടൈൽസ് പാകി നവീകരിച്ച ഇൗ കിണറിന് മുകൾഭാഗത്ത് ഇരുമ്പ് ഗ്രിൽസ് സ്ഥാപിക്കും. പരിസരം ഇൻറർലോക്ക് ചെയ്തു. ഇതിന് ചുറ്റുമായി ചെടികളും നട്ടുപിടിപ്പിച്ചു. കിണറിന് ചുറ്റും വേലി കെട്ടി ലൈറ്റുകൾ സ്ഥാപിക്കും. വ്യത്യസ്ത ചെടികൾ വെച്ചുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തലശ്ശേരി ബസ്​സ്​റ്റാൻഡുകളിലെ കടകൾ, ചെറുകിട ഹോട്ടലുകൾ, ജ്യൂസ് കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലേക്ക് െവള്ളമെത്തിക്കുന്നത് ഇൗ രണ്ട് കിണറുകളിൽനിന്നാണ്. കൊടും വരൾച്ച നേരിടുന്ന കാലാവസ്ഥയിലും സമൃദ്ധമായി ശുദ്ധജലം കിനിയുന്നതാണ് നഗരത്തിലെ ഇൗ കിണറുകൾ. നവീകരിച്ച കിണറുകളുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നഗരസഭ ചെയർമാൻ സി.കെ. രമേശൻ നിർവഹിക്കും.

കുടിവെള്ള സംരക്ഷണത്തിന് കൈകോർക്കും

തലശ്ശേരി: ശുചിത്വപൂർണമായ രീതിയിൽ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തലശ്ശേരിയിലെ പൊതുകിണറുകൾ നവീകരിക്കാനിറങ്ങിയതെന്ന് വ്യാപാരി വ്യവസായി സമിതി യൂനിറ്റ് സെക്രട്ടറി സി.പി.എം. നൗഫൽ പറഞ്ഞു. സമിതിയിൽ അംഗങ്ങളായ മെംബർമാരിൽനിന്ന് പിരിച്ചെടുത്ത പണമുപയോഗിച്ചാണ് നഗരസൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി കിണറുകൾ നവീകരിച്ചത്. തലശ്ശേരി-കണ്ണൂർ ദേശീയപാതയിലെ പാലി​േശ്ശരി സബ് ട്രഷറി പരിസരത്തെയും പിലാക്കൂൽ ദേശീപാതയോരത്തെയും കിണറുകളും അടുത്ത ഘട്ടമായി നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമിതിയിൽ പണം ലഭ്യമാകുന്നമുറക്ക് പൊതുജനങ്ങൾക്ക് ഉപകാരമാവുന്ന നഗരത്തിലെ ശുദ്ധജല സ്രോതസ്സുകളും സംരക്ഷിക്കുമെന്ന് നൗഫൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryPublic well
Next Story