കൊടുവള്ളിക്ക് റെയിൽവേ മേൽപാലം; 20 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും
text_fieldsകൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
തലശ്ശേരി: നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ യോഗം ചേർന്നു.
20 ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് യോഗം തീരുമാനിച്ചു. കിഫ്ബി സഹായത്തോടെ നിർമിക്കുന്ന സംസ്ഥാനത്തെ 10 റെയിൽവേ മേൽപാലങ്ങളിലൊന്നാണ് തലശ്ശേരി കൊടുവള്ളിയിലേത്.
കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫിസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടന തീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനിച്ചു.
കൊടുവള്ളി റെയില്‍വേ മേൽപാലം ചെറിയ പെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ ഷംസീർ പറഞ്ഞു.
ആര്.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം ഐസക് വര്‍ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.