Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഎട്ടു വയസ്സുകാരിക്ക്...

എട്ടു വയസ്സുകാരിക്ക് ലൈംഗികാതിക്രമം: പ്രതിക്ക് എട്ടുവർഷം തടവും പിഴയും

text_fields
bookmark_border
sexual assaulting
cancel

തലശ്ശേരി: എട്ടു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 40,000 രൂപ പിഴയും. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ. ഷൈജുവിനെയാണ് തലശ്ശേരി അതിവേഗ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. 2021 ഡിസംബർ ഒമ്പതിന് വൈകീട്ട് മൂന്നരക്കാണ് കേസിനാസ്പദമായ സംഭവം.

മക്രേരി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് വെച്ച് മിഠായിയും പൈസയും നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പെൺകുട്ടിയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ചക്കരക്കല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് പ്രതിയെ ശിക്ഷിച്ചത്.

ചക്കരക്കല്ല് എസ്.ഐയായിരുന്ന ഗംഗാധരനാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.എം. ബാസുരി ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsSexual Assaulting
News Summary - Rape of eight-year-old girl-Accused gets eight years in prison and fine
Next Story