റയ എത്തി, ആഗ്രഹിച്ചതുപോലെ മുഖ്യമന്ത്രിയെ കണ്ടു
text_fieldsമുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാനെത്തിയ ധർമടം ബേസിക് യു.പി സ്കൂളിലെ വിദ്യാർഥി റയ റിയാസ്
തലശ്ശേരി: മുഖ്യമന്ത്രിയെ നേരിൽ കാണാനെത്തി ഭിന്നശേഷിക്കാരിയായ റയ റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണണമെന്നത് റയയുടെ വലിയ ആഗ്രഹമായിരുന്നു. ധർമടം ബേസിക് യു.പി സ്കൂളിലെ പത്തോളം ഭിന്നശേഷി വിദ്യാർഥികളുടെ പ്രതിനിധിയായാണ് നാലാം ക്ലാസുകാരിയായ റയ നവകേരളസദസ്സിൽ നിവേദനവുമായെത്തിയത്. സ്കൂളിൽ ഭിന്നശേഷിക്കാരായ 10 കുട്ടികൾക്കായി ആഴ്ചയിൽ രണ്ട് ദിവസമാണ് ബി.ആർ.സി അധ്യാപികയുടെ സേവനമുള്ളത്. കുട്ടികൾക്ക് പഠിക്കാനായി റിസോഴ്സ് റൂം സൗകര്യമില്ല.
കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് പഠനേതര കാര്യങ്ങൾ ഒരുക്കാൻ അധികൃതർക്കും സാധിക്കുന്നില്ല. ആഴ്ചയിൽ അഞ്ച് ദിവസം കുട്ടികൾക്ക് അവരുടെ കഴിവിനും ആവശ്യത്തിനുമനുസരിച്ച് പഠിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അഞ്ച് ദിവസവും ബി.ആർ.സി അധ്യാപകരുടെ സേവനം സ്കൂളിൽ ഉണ്ടാവണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. സ്കൂളിൽ ശുചിമുറി ഭിന്നശേഷി സൗഹൃദമാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.