യാത്രക്കിടെ മറന്നുവെച്ച ആറരപ്പവൻ സ്വർണം ഉടമക്ക് തിരിച്ചുനൽകി ഓട്ടോഡ്രൈവർ
text_fieldsതലശ്ശേരി: യാത്രക്കിടെ മറന്നുവെച്ച ആറരപ്പവൻ സ്വർണം ഉടമക്ക് തിരിച്ചുനൽകി ഓട്ടോഡ്രൈവർ മാതൃകയായി. നഗരത്തിൽ ഓട്ടോ ഓടിക്കുന്ന സൈദാർപള്ളി സ്വദേശി ഹബീബാണ് കളഞ്ഞുകിട്ടിയ സ്വർണം തലശ്ശേരി ട്രാഫിക് പൊലീസിൽ ഏൽപിച്ചത്. തലശ്ശേരിയിൽ ഉദയ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയുടേതാണ് സ്വർണം. ശനിയാഴ്ച വൈകീട്ട് ഇവർ ഹബീബിെൻറ ഓട്ടോയിൽ കയറിയിരുന്നു. ധർമടം ബ്രണ്ണൻ കോളജിന് സമീപമാണ് ഇറങ്ങിയത്.
തലശ്ശേരിയിലേക്കുള്ള മടക്കയാത്രയിൽ വഴിയിൽനിന്ന് കയറിയ യാത്രക്കാരിയാണ് ബാഗ് ശ്രദ്ധയിൽപെട്ട് ഹബീബിനെ അറിയിച്ചത്. ഉടൻ ബാഗ് തലശ്ശേരി ട്രാഫിക് പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇതിനിടെ ഉടമയായ സ്ത്രീ സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് തലശ്ശേരി പൊലീസിൽ പരാതിയും നൽകിയിരുന്നു. പൊലീസിെൻറ സാന്നിധ്യത്തിൽ സ്വർണം ഉടമക്ക് കൈമാറി. ട്രാഫിക് എസ്.ഐ ബിന്ദുരാജ്, ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു പഴയ സ്റ്റാൻഡ് സെക്രട്ടറി കെ.പി. സമീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.